Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊലിക്കട്ടി കൊണ്ടാണ് ഉമ്മൻചാണ്ടി തുടരുന്നതെന്ന് കാനം

text_fields
bookmark_border
തൊലിക്കട്ടി കൊണ്ടാണ് ഉമ്മൻചാണ്ടി തുടരുന്നതെന്ന് കാനം
cancel

കോഴിക്കോട്: പരിപൂര്‍ണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ടാണ് ഉമ്മൻചാണ്ടി അധികാരത്തിൽ തുടരുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരോപണങ്ങളെ ചർമ്മ കനം കൊണ്ട് നേരിടാതെ സംസ്ഥാന സർക്കാർ രാജിവെച്ചു ജനവിധി തേടണമെന്നു‍ം കാനം ആവശ്യപ്പെട്ടു. ജനങ്ങളുടെ കോടതിയിൽ ഒരു ബെഞ്ച് മാത്രമേയുള്ളു. ബെഞ്ച് മാറി ഹരജി കൊടുക്കാൻ കഴിയില്ല. ഇൻസ്റ്റാൾമെന്‍റായി ആരോപണം നേരിടാതെ അധികാരം വിട്ടൊഴിയണമെന്നും കാനം പറഞ്ഞു.

എൽ.ഡി.എഫിന്‍റെ മദ്യനയം ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ സി.പി.ഐ അഭിപ്രായം പറയില്ല. മദ്യനിരോധമല്ല മദ്യവർജനമാണ് സി.പി.ഐ മുന്നോട്ടുവെക്കുന്ന നിലപാട്. എന്തായാലും ഈ സർക്കാരിന്‍റെ മദ്യനയത്തോട് യോജിക്കുന്നില്ല. മദ്യ നിരോധം നടപ്പാക്കിയിട്ടു മദ്യപാനം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മദ്യനിരോധം കൊണ്ടു ഗുണമുണ്ടായെന്ന അവകാശം നിലനിൽക്കില്ല. ബാറുടമകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് സി.പി.ഐ എതിരല്ല. എന്നാൽ, കോഴ വാങ്ങാൻ പാടില്ല. കോഴയും സംഭാവനയും രണ്ടാണെന്നും കാനം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story