ചാണ്ടി ഉമ്മനെതിരായ തെളിവുകൾ രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കും -സരിത
text_fieldsകൊച്ചി: ചാണ്ടി ഉമ്മനെതിരായ തെളിവുകൾ രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കുമെന്ന് സരിത നായർ. ചാണ്ടി ഉമ്മനും സോളാർ കേസ് പ്രതിയും ഒരുമിച്ചുള്ള വിദേശയാത്രയുടെ വിഡിയോ തിരുവഞ്ചൂരിന്‍റെ കൈയ്യിലുണ്ടെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്നു. സോളാർ കമീഷൻ ആവശ്യപ്പെട്ടില്ലെങ്കിലും തെളിവ് സമർപ്പിക്കുമെന്നും സരിത പറഞ്ഞു. കൊച്ചിയിൽ സോളാർ കമീഷൻ മുമ്പാകെ മൊഴി നൽകാൻ എത്തിയതായിരുന്നു സരിത.
തെളിവുകളെ കുറിച്ച് എലഗൻസ് ബാറുടമ ബിനോയിയുമായി താൻ സംസാരിച്ചെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്. ബിനോയിയുമായി നല്ല പരിചയമുണ്ട്. വെളിപ്പെടുത്തലിനായി ബിനോയിയുടെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. ഭക്ഷണം കഴിക്കാനായി നിരവധി ബാറുകളിൽ പോകാറുണ്ടെന്നും സരിത പറഞ്ഞു.
സർക്കാരിനെതിരായ വെളിപ്പെടുത്തലിന് ശേഷവും ചില കോൺഗ്രസ് നേതാക്കൾ തന്നെ സമീപിക്കുന്നുണ്ട്. എന്നാൽ, ഇവരുമായി ഒത്തുതീർപ്പിനില്ലെന്നും സരിത പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
