മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല -കെ. ബാബു
text_fieldsതിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. അതിൽ ഏറ്റവും പ്രധാനം കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമാണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സരിതയും ബാറുടമകളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിൽ. ഇക്കാര്യത്തിൽ യു.ഡി.എഫ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് ഉത്തരവ് റദ്ദ് ചെയ്തു കൊണ്ടുള്ള ഹൈക്കോടതി വിധിയിലൂടെ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്നും ബാബു പറഞ്ഞു.
അതേസമയം, രാജി പിൻവലിച്ച മന്ത്രി കെ. ബാബു ഇന്ന് രാവിലെ ഓഫീസിലെത്തി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി എട്ടുദിവസത്തിന് ശേഷമാണ് ബാബു എക്സൈസ്, തുറമുഖ, ഫിഷറീസ് വകുപ്പുകളുടെ ചുമതല വീണ്ടും ഏറ്റെടുക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
