അപമാനിച്ചത് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ത്രിവര്‍ണ പതാകയെ –യൂത്ത് കോണ്‍
text_fieldsതിരുവനന്തപുരം: പിഴവ് സംഭവിച്ചാല്‍ അത് ഏറ്റുപറഞ്ഞ് തെറ്റുതിരുത്തുന്നതിന് പകരം അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്നതുപോലെ എം. സ്വരാജ് കോണ്‍ഗ്രസ് പതാകയെ അവഹേളിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്.
ഇടതുപക്ഷത്തിന്‍െറ കൊടി കീറത്തുണിയാണെന്ന് പറയാനുള്ള വില കുറഞ്ഞ സംസ്കാരം ഞങ്ങള്‍ക്കില്ല. അത് സി.പി.എം പതാകയാണെങ്കിലും അതിനെ അംഗീകരിക്കാനുള്ള രാഷ്ട്രീയ മര്യാദയുണ്ട്.
ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനും സ്വരാജിന് സമന്മാരാവാന്‍ ആകില്ല. സി.പി.ഐയോട് ഏറ്റുമുട്ടി വിമര്‍ശമേറ്റുവാങ്ങിയപ്പോള്‍ അവരുടെ കൊടിയല്ല, കോണ്‍ഗ്രസ് പതാകയെയാണ് താനുദ്ദേശിച്ചതെന്ന് പറയുമ്പോള്‍ അദ്ദേഹം അപമാനിച്ചത് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ത്രിവര്‍ണ പതാകയെയാണ്.
വി.എസിന് കിട്ടാത്ത മര്യാദ അദ്ദേഹത്തില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ളെന്നും സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് പ്രസ്താവനയില്‍ പറഞ്ഞു.
