Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂര്‍ വ്യോമയാന ഗതാഗത സംവിധാന പരിശോധന തുടങ്ങി

text_fields
bookmark_border
കരിപ്പൂര്‍ വ്യോമയാന ഗതാഗത സംവിധാന പരിശോധന തുടങ്ങി
cancel

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വ്യോമയാന ഗതാഗത സംവിധാനങ്ങളുടെ പരിശോധനക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിദഗ്ധ സംഘമത്തെി.
ചെന്നൈയില്‍ നിന്നുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അസി. ഡയറക്ടര്‍ (ഓപറേഷന്‍സ്) ആശിഷ് ദുബെ, എയര്‍ ട്രാഫിക് മാനേജ്മെന്‍റ് ഇന്‍സ്പെക്ടര്‍ എസ്.എ. ദാഗര്‍ എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് വിമാനത്താവളത്തിലത്തെിയത്. തുടര്‍ന്ന് ഇവര്‍ പരിശോധന നടപടികള്‍ ആരംഭിച്ചു.
വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി), ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) തുടങ്ങിയവ സംഘം പരിശോധിക്കും. വിമാനങ്ങളുടെ ലാന്‍ഡിങ്ങും സംഘം വിലയിരുത്തും.
ഡി.ജി.സി.എയുടെ നിര്‍ദേശങ്ങളും നിയമങ്ങളും പാലിച്ചാണോ ലാന്‍ഡിങ്ങെന്ന് ഇവര്‍ പരിശോധിക്കും. എ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ഇവര്‍ ചര്‍ച്ച നടത്തുകയും ചെയ്യും.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story