ഹാജിമാര്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരണം –ടി. ആരിഫലി
text_fieldsനെടുമ്പാശ്ശേരി: ഹജ്ജ് കഴിഞ്ഞ് വിശുദ്ധരായത്തെുന്ന ഹാജിമാര്‍ സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ മുന്‍നിരയിലേക്ക് കടന്നുവരണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി. ഹജ്ജ് ക്യാമ്പില്‍ ഹാജിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് നിര്‍വഹിച്ച് പുണ്യവാന്മാരായി എത്തുന്നവര്‍ സമൂഹത്തിലേക്കിറങ്ങി സമാധാനത്തിനും ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാനും നേതൃത്വം നല്‍കണം. ലോകത്ത് മുസ്ലിം സമുദായം പ്രശ്നങ്ങളുടെ നടുവിലാണ്. ഇന്ത്യയിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എം.കെ. അബൂബക്കര്‍ ഫാറൂഖി, എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
