Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ട -ജി. സുധാകരന്‍

text_fields
bookmark_border
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ട -ജി. സുധാകരന്‍
cancel

ആലപ്പുഴ:  സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഭരണഘടനക്ക് മതവും ജാതിയുമില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവരിലുളളത് ബ്രാഹ്മണ മേധ്വാവിത്വമാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്‍റെതാണെന്നും സുധാകരൻ വ്യക്തമാക്കി.

സർക്കാർ പരിപാടിയില്‍ ഒരു മതത്തിന്‍റെയും പാട്ട് വേണ്ട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണ്. എല്ലാ സ്‌കൂളുകളിലും കോളെജുകളിലും മോണിംഗ് അസംബ്ലിയില്‍ പറയേണ്ടതാണ് നമുക്ക് ജാതിയില്ല എന്ന്. നമ്മുടെ ദൈവത്തിന്‍റെയും ദേവിമാരുടെയും ഒന്നും സ്‌ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story