വായില്‍ തോന്നിയത് സ്വരാജിന് പാട്ട് –ബിനോയ് വിശ്വം
text_fieldsകോഴിക്കോട്: പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി ഒരു സി.പി.ഐക്കാരനെ കാണുന്നതെന്ന് പരിഹസിച്ച എം. സ്വരാജ് എം.എല്‍.എക്ക് സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം ബിനോയ് വിശ്വത്തിന്‍െറ മറുപടി. വായില്‍ തോന്നിയതൊക്കെ കോതയ്ക്ക് പാട്ട് എന്നതാണ് സ്വരാജിന്‍െറ അവസ്ഥയെന്ന് അദ്ദേഹം തുറന്നടിച്ചു. രാഷ്ട്രീയം മനസ്സിലാക്കാന്‍ യൂനിറ്റ് സഖാക്കളുടെ കൂടെയെങ്കിലും സ്വരാജ് രണ്ടുദിവസം താമസിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ സംവാദമാണ് വേണ്ടത്. പ്രീഡിഗ്രി പഠനകാലത്താണ് സി.പി.ഐയെക്കുറിച്ച് കേട്ടതെന്ന് സ്വരാജ് പറഞ്ഞത് എത്ര അപഹാസ്യമാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
