Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജന് ഭീഷണിക്കത്ത്

text_fields
bookmark_border
  • ഐ.എസിനെതിരെ പറഞ്ഞതിനാണ് ഭീഷണി
പി. ജയരാജന് ഭീഷണിക്കത്ത്
cancel

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഭീഷണിക്കത്ത്. ‘ഹെയ്ല്‍ ഇസ്ലാമിക് സ്റ്റേറ്റ്, കണ്ണൂര്‍ ജിഹാദ് ഗ്രൂപ്’ എന്ന സംഘടനയുടെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ ലഭിച്ചത്. ‘വി ആര്‍ വാച്ചിങ് യു’ എന്നുതുടങ്ങുന്ന കത്തില്‍ ‘ഇതിനിടെ താന്‍ ഐ.എസിനെ കുറിച്ച് വല്ലാതെയങ്ങ് പറഞ്ഞു, ഇനിയൊരിക്കലും നീയിങ്ങനെ വലിയ വായില്‍ വര്‍ത്താനം പറയുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല, വളരെ ദൂരെ വെച്ച് നിന്‍െറ നെഞ്ചിന്‍െറ കൂട് തകര്‍ക്കുമെടാ ബലാലേ, നിന്‍െറ വീട്ടില്‍ മയ്യത്ത് നടന്നാല്‍ മാത്രമേ നിനക്കതിന്‍െറ വേദന അറിയൂ, നീയല്ളെങ്കില്‍ നിന്‍െറ മകന്‍ ഇതിന്‍െറ ഫലം ഉടനെ അറിയാന്‍ പോകുന്നു’ എന്നിങ്ങനെയുള്ള ഭീഷണികളാണുള്ളത്. ലോകം മുഴുവന്‍ വ്യാപിച്ച സംഘടനയാണ് തങ്ങളുടേതെന്നും എവിടെയും എല്ലായിടത്തും ഉണ്ടെന്നും പറയുന്നു. നീയെത്ര കരുതലെടുത്താലും അടുത്ത മൂന്ന് മാസങ്ങള്‍ മാത്രം നിനക്കായി നീക്കിവെച്ചിരിക്കുന്നു, അള്ളാണെ സത്യം ഇത് ഞങ്ങള്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം എന്നും കത്തില്‍ പറയുന്നുണ്ട്. ഭീഷണിക്കത്ത് സംബന്ധിച്ച് പി. ജയരാജന്‍ ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.
ആഗസ്റ്റ് 25ന് ഹിന്ദു ഐക്യവേദിയുടെ പേരില്‍ തളിപ്പറമ്പില്‍ നടത്തിയ പ്രകടനത്തില്‍ പി. ജയരാജനു നേരെ കൊലവിളി നടത്തിയിരുന്നു. ജയരാജന്‍െറ പേരെടുത്ത് പറഞ്ഞ് അസഭ്യവര്‍ഷം ചൊരിഞ്ഞായിരുന്നു പ്രകടനം.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story