Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് സബ്സിഡി നിലനിര്‍ത്താന്‍ സുപ്രീംകോടതിയെ സമീപിക്കണം –ചെന്നിത്തല

text_fields
bookmark_border
ഹജ്ജ് സബ്സിഡി നിലനിര്‍ത്താന്‍ സുപ്രീംകോടതിയെ സമീപിക്കണം –ചെന്നിത്തല
cancel

നെടുമ്പാശ്ശേരി: ഹജ്ജ് സബ്സിഡി നിലനിര്‍ത്തുന്ന സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് സബ്സിഡി ഒൗദാര്യമല്ല, അവകാശമാണ്. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തുടരുന്ന ഒന്നാണിത്. അതുപോലെ ഒരാള്‍ക്ക് ഒരുതവണ മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തുന്നതിനോടും യോജിപ്പില്ല. വിശ്വാസിയാണ് എത്രതവണ ഹജ്ജ് നടത്തണമെന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് സബ്സിഡി വേണ്ട –ബി.ജെ.പി

ഹജ്ജ് സബ്സിഡി തുടരാന്‍ കോടതിയെ സമീപിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍െറ പ്രസ്താവന വെറും രാഷ്ട്രീയക്കളി മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ഹാജി കുറ്റപ്പെടുത്തി.ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഹജ്ജ് നടത്താന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. ഹജ്ജ് സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കി കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story