Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം. വിജയകുമാറിന്...

എം. വിജയകുമാറിന് കെ.ടി.ഡി.സി; കോലിയക്കോട് സഹകരണ യൂനിയന്‍ ചെയര്‍മാന്‍

text_fields
bookmark_border
എം. വിജയകുമാറിന് കെ.ടി.ഡി.സി; കോലിയക്കോട് സഹകരണ യൂനിയന്‍ ചെയര്‍മാന്‍
cancel

തിരുവനന്തപുരം: മുന്‍മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം. വിജയകുമാര്‍ കേരള വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനാകും. സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാനായി മറ്റൊരു സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍നായരും നിയമിതനായേക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായി ഡോ. രാജന്‍ ഗുരുക്കള്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനായി എസ്. ജയമോഹന്‍, കാപ്പെക്സ് ചെയര്‍മാനായി എസ്. സുദേവന്‍ എന്നിവരെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി.

കെ.എസ്.ഇ.ഐ ചെയര്‍മാന്‍സ്ഥാനം കേരള കോണ്‍ഗ്രസ് സ്കറിയാതോമസ് വിഭാഗത്തിന് നല്‍കാനാണ് തീരുമാനം. സി.പി.എമ്മിന് ലഭിച്ച മറ്റ് ബോര്‍ഡ്, കോര്‍പറേഷനുകളിലേക്കുള്ള ചെയര്‍മാന്മാരുടെ കാര്യത്തില്‍ വരുംദിവസങ്ങളില്‍ ധാരണയാവും. ജില്ലാ സെക്രട്ടേറിയറ്റുകളില്‍നിന്നുള്ള നിര്‍ദേശത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതില്‍ പുനരാലോചനയും നടക്കുന്നുണ്ട്.

അതേസമയം, കൊല്‍ക്കത്ത പ്ളീനം തീരുമാനം സംസ്ഥാനത്ത് നടപ്പാക്കുന്നത് ആലോചിക്കാന്‍ സംസ്ഥാന പ്ളീനം വിളിക്കേണ്ടതില്ളെന്ന ധാരണയില്‍ സെക്രട്ടേറിയറ്റ് എത്തിയെന്നാണ് സൂചന. കേന്ദ്രനേതൃത്വത്തിനും ഇതേ നിലപാടാണുള്ളത്. കേരളത്തില്‍ തെറ്റുതിരുത്തല്‍ നടപടിയും പാലക്കാട് പ്ളീനവും നടത്തിയ സാഹചര്യമുണ്ട്. വിപുലീകൃത സംസ്ഥാന സമിതി വിളിക്കണമോയെന്നതില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ ധാരണയാവും. സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാവും വിപുലീകൃത സംസ്ഥാന സമിതിയില്‍ പങ്കെടുക്കുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m vijayakumar
Next Story