Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് വിമാന സമയത്തില്‍ ഇന്നും മാറ്റം

text_fields
bookmark_border
ഹജ്ജ് വിമാന സമയത്തില്‍ ഇന്നും മാറ്റം
cancel

നെടുമ്പാശ്ശേരി: ഹജ്ജ് വിമാന സമയത്തില്‍ വെള്ളിയാഴ്ചയും മാറ്റം. ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ ജംബോ വിമാനങ്ങളില്‍ ഒന്ന് എത്തുന്നില്ല എന്നതാണ് കാരണം. 900 തീര്‍ഥാടകര്‍ പുറപ്പെടേണ്ട സ്ഥാനത്ത് ഇതുമൂലം വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 800 പേരെ പുറപ്പെടൂ. ശനിയാഴ്ച മൂന്ന് വിമാനങ്ങളുണ്ടാകും.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനും രാത്രി എട്ടിനുമായിരുന്നു വിമാനങ്ങള്‍. പകരം വൈകുന്നേരം 4.15ന് 450ഉം രാത്രി എട്ടിന് 350ഉം തീര്‍ഥാടകര്‍ പുറപ്പെടും. ശനിയാഴ്ച വൈകുന്നേരം 4.15ന് 250ഉം 5.30ന് 300ഉം രാത്രി എട്ടിന് 450ഉം ഹാജിമാര്‍ പുറപ്പെടും. ഞായറാഴ്ചയോടെ രണ്ട് ജംബോകളുടെ സര്‍വിസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story