കേരളത്തിൽ സംയോജിത ചെക്പോസ്റ്റുകള്‍ സ്ഥാപിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തേക്ക് റോഡ്മാര്‍ഗമുള്ള പ്രധാന പ്രവേശസ്ഥലങ്ങളില്‍ സംയോജിത ചെക്പോസ്റ്റ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഡാറ്റാ കലക്ടര്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ എന്നായിരിക്കും ഇത് അറിയപ്പെടുക. സംസ്ഥാനത്ത് 84 ചെക്പോസ്റ്റുകളാണ് നിലവിലുള്ളത്. വാണിജ്യനികുതി, എക്സൈസ്, ഗതാഗതം, വനം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ ചെക്പോസ്റ്റുകളില്‍ വെവ്വേറെ പരിശോധനയാണ് നടത്തുന്നത്. ഇത് നടപടി കുരുക്കുകളും മറ്റും ഉണ്ടാക്കുന്നതിനാലാണ് ഏകോപിതസംവിധാനം ഏര്‍പ്പെടുത്തുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ക്കെല്ലാം കൂടിയുള്ള പൊതുസംവിധാനമായിരിക്കും ഇത്. ഇലക്ട്രോണിക്മാര്‍ഗത്തിലൂടെ എല്ലാ വകുപ്പുകളള്‍ക്കും ആവശ്യമായ വിവരങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കാനും കൈമാറാനും പുതിയ സംവിധാനത്തിലൂടെ കഴിയും. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ധനമന്ത്രി കണ്‍വീനറായും റവന്യൂ, വനം, ഗതാഗതം, സിവില്‍ സപൈ്ളസ്, എക്സൈസ് മന്ത്രിമാര്‍ അംഗങ്ങളായും ഉപസമിതി രൂപവത്കരിച്ചു.
കേരളത്തെ പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്താത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഇതിന്‍െറ പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഉദ്ഘാടന പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും തീരുമാനിച്ചു. രണ്ടുലക്ഷം പേര്‍ക്കാണ് കക്കൂസ് നിര്‍മിച്ച് നല്‍കുക. 15,400 രൂപയാണ് ഒരു കക്കൂസിന് അനുവദിക്കുക. 221 എണ്ണം ദുര്‍ഘടമേഖലയിലാണ്. ഇവിടെ വരുന്ന അധികചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. തുറസ്സായ സ്ഥലത്ത് മലവിസര്‍ജനമില്ലാത്ത ആദ്യസംസ്ഥാനമായി മാറാന്‍ കേരളത്തിനാണ് കഴിയുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത്. അതുകൂടി പരിഗണിച്ചാണ് അദ്ദേഹത്തെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
