കരിപ്പൂരില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയായി
text_fieldsകരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) അസി. ഡയറക്ടര്‍ ജോയി പോള്‍ നടത്തിയ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. തിങ്കളാഴ്ച ആരംഭിച്ച പരിശോധന ബുധനാഴ്ചയാണ് അവസാനിച്ചത്. ചെന്നൈയില്‍ നിന്നത്തെിയ ഇദ്ദേഹം മൂന്ന് ദിവസത്തിനിടെ കരിപ്പൂരിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. വിമാനത്താവള സുരക്ഷാ ക്രമീകരണങ്ങള്‍, ഡ്യൂട്ടീ ഫ്രീ ഷോപ്പുകള്‍, ടെര്‍മിനലിലെ ക്രമീകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. വിമാനത്താവളത്തിന്‍െറ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സേവനരീതിയും നിരീക്ഷിച്ചു. വിമാനത്താവളത്തിലെ മുഴുവന്‍ ഏജന്‍സികളുടെയും വിപുലമായ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. പരിശോധനയില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ ജോയി പോള്‍ യോഗത്തില്‍ ഉന്നയിച്ചു. പരിശോധനയുടെ വിശദ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന-ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് ഇദ്ദേഹം സമര്‍പ്പിക്കും.
