സെപ്റ്റംബര്‍ രണ്ടിന് ദേശീയപണിമുടക്ക്
text_fieldsതിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ രണ്ടിന് 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതി. രാജ്യത്തെ തൊഴിലാളികളുടെ നിലനില്‍പിനെ ബാധിക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന 12 ഇന അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ പ്രമുഖ ട്രേഡ് യൂനിയനുകളു സര്‍വിസ്സംഘടനകളും പങ്കെടുക്കും.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സേവാ തുടങ്ങിയ ട്രേഡ് യൂനിയനുകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എന്‍.ജി.ഒ യൂനിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍ തുടങ്ങിയ സര്‍വിസ്സംഘടനകളും പങ്കാളികളാകും. ജനങ്ങളുടെ പൊതുആവശ്യം മുന്‍നിര്‍ത്തിയുള്ള സമരത്തിനോട് എല്ലാവരും സഹകരിക്കണമെന്നും സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസ്സപ്പെടുത്തില്ല. സമരസമിതി ഭാരവാഹികളായ വി. ശിവന്‍കുട്ടി, വി.ആര്‍. പ്രതാപന്‍, ജയന്‍ബാബു, വി.ജെ ജോസഫ്, പി.എസ്. നായിഡു, പട്ടം ശശിധരന്‍, ജി. സുഗുണന്‍, സ്വീറ്റാദാസന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
