ശബരിമല തീര്‍ഥാടകര്‍ക്ക് കുടിവെള്ളം: കുന്നാര്‍ ഡാമിന്‍െറ സംഭരണശേഷി വര്‍ധിപ്പിക്കും
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനത്തെുന്ന കോടിക്കണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് സുലഭമായി കുടിവെള്ളം ലഭ്യമാക്കാന്‍ കുന്നാര്‍ ഡാമിന്‍െറ സംഭരണശേഷി വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്‍െറ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍പ്ളാനുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്ന ആവശ്യം കേന്ദ്രസര്‍ക്കാറിനുമുന്നില്‍ സജീവമായി ഉയര്‍ത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് കേന്ദ്ര വനം വന്യജീവി സംരക്ഷണ ബോര്‍ഡാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഏഴുദശലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ സന്നിധാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡാമിന്‍െറ ഉയരം രണ്ടര മീറ്റര്‍ കൂട്ടുന്നതോടെ സംഭരണശേഷി 700 ക്യുബിക് മീറ്ററില്‍നിന്ന് 2000 ക്യുബിക് മീറ്ററായി ഉയരുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരമാകും. പ്ളാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് ആവശ്യാനുസരണം കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതിമൂലം കഴിയും. കേന്ദ്ര വന്യജീവിബോര്‍ഡിന്‍െറ 39ാമത് യോഗത്തിലാണ് തീരുമാനം ¥ൈകക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
