Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ കോളജുകളിലെ...

സ്വാശ്രയ കോളജുകളിലെ ഫീസ്​ ഏകീകരണത്തിനെതിരെ എസ്​.എഫ്​.​െഎ

text_fields
bookmark_border
സ്വാശ്രയ കോളജുകളിലെ ഫീസ്​ ഏകീകരണത്തിനെതിരെ എസ്​.എഫ്​.​െഎ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ മെഡിക്കൽ, ഡൻറൽ ​കോഴ്​സുകൾക്ക്​ ഫീസ്​ ഏകീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സി.പി.എമ്മി​​െൻറ വിദ്യാർഥി സംഘടനയായ എസ്​.എഫ്​.​െഎ രംഗത്ത്​. ഫീസ്​ ഏകീകരണം അംഗീകരിക്കാനാവില്ലെന്ന്​ എസ്​.എഫ്​.​െഎ വ്യക്തമാക്കി.  മെറിറ്റ്​ സീറ്റിൽ വരുന്ന കുട്ടികൾക്ക്​ സർക്കാർ ഫീസിൽ പഠിക്കാൻ സൗകര്യമൊരുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട്​ ആരോഗ്യമന്ത്രിയെക്കാണുമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും എസ്​​.എഫ്​.​െഎ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം സീറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കൽ കോളജുകൾ ഹൈകോടതിയെ സമീപിച്ചു. മുഴുവൻ സീറ്റുകളിലും പ്രവേശം നടത്താനുള്ള സർക്കാർ തീരുമാനം ന്യൂനപക്ഷ അവകാശ ലംഘനമാണെന്നും സർക്കാർ നടപടി സ്​റ്റേ ചെയ്യണമെന്നുമാണ്​ മാനേജ്​മ​െൻറുകളുടെ ആവശ്യം. ഹരജി ഹൈകോടതി വ്യാഴാഴ്​ച പരിഗണിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfimedical adminssionmedical dental feesfi kerala
Next Story