അസ്ലം വധം: ഒരാൾ അറസ്റ്റിൽ
text_fieldsനാദാപുരം:യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ് ലംമിനെ കൊലപ്പെടുത്തിയ കേസ്സില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ .വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളളപറമ്പത്ത് കുട്ടു എന്ന നിധിന്‍(25)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റ്യാടി സി ഐ ടി സജീവന്‍ അറസ്റ്റ് ചെയ്തത്.അസ്ലം വധത്തിന് കൊലയാളികള്‍ ആവശ്യപ്പെട്ട പ്രകാരം കൊലപാതകത്തിന് ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കി കൊലപാതകത്തിന് അറിഞ്ഞ് കൊണ്ട് കൂട്ടുനിന്നതിനാണ് കൊലപാതക കേസ്സില്‍ ഉള്‍പ്പെടുത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശി അഷ്റഫില്‍ നിന്ന് കാര്‍ വാടകക്ക് വാങ്ങിയ നാദാപുരം സ്വദേശി വാണിമേല്‍ സ്വദേശിക്ക് കാര്‍ വാടകക്ക് കൊടുക്കുകയും ഇയാളില്‍ നിന്ന്് മേല്‍ വാടകക്ക് ഈ മാസം ആറാം തിയ്യതി നിധില്‍ കാര്‍ സംഘടിപ്പിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ജില്ലാ അതിര്‍ത്തിയായ വാഴമലയില്‍ ഒളിവില്‍ കഴിയുകയും പോലീസ് അന്വേഷിക്കുന്നതിനിടെ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് പടിയിലായത്്്.കുറ്റ്യാടി വയനാട് റോഡില്‍ മാവിന്‍ചുവട് എന്ന സ്ഥലത്ത് വെച്ചാണ് പ്രതി പിടിയിലായത്.
പോലീസ് അന്വേഷിക്കുന്നതിനിടെ മൊബൈല്‍ ഫോണും സിം കാര്‍ഡും പ്രതി ഉപേക്ഷിക്കുകയുണ്ടായി എന്നും ,കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുളളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സി ഐ പറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതിയെ നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സി ഐ പറഞ്ഞു.