ശബരിമല സീസണ്‍: 26 റോഡുകളുടെ നവീകരണത്തിന് നൂറുകോടിയുടെ പദ്ധതി
text_fieldsതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഭക്തരുടെ യാത്ര സുഗമമാക്കാന്‍ 26 റോഡുകള്‍ നവീകരിക്കുന്നു. ഇതിന് 100കോടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട 126 പണികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നോടുകൂടി എല്ലാ പ്രവൃത്തികളും ആരംഭിച്ച് ഒക്ടോബര്‍ 31നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ശബരിമല റോഡ് നിര്‍മാണത്തില്‍ റബറൈസ്ഡ് ബിറ്റുമിന്‍, വേസ്റ്റ് പ്ളാസ്റ്റിക്, കയര്‍ ജിയോ ടെക്സ്റ്റൈല്‍സ് എന്നീ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. അമ്പലപ്പുഴ-തിരുവല്ല റോഡ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം മാതൃകാ റോഡായി നിര്‍മിക്കും. റോഡ് നിര്‍മാണത്തിനുശേഷം പൈപ്പ്, കേബ്ള്‍ എന്നിവ റോഡില്‍ ഇടുന്നതിന് ഒരു കാരണവശാലും അനുവദിക്കരുതെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
