കരുണാകരന്‍ കഴിഞ്ഞാല്‍ മറ്റൊരു ലീഡര്‍ പിണറായി -വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്‍റെ ലീഡര്‍ പിണറായി വിജയനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്നും ശക്തനായ, പ്രായോഗികതയുള്ള ലീഡറായി പിണറായി മാറിയിരിക്കുകയാണ് . പണ്ട് കരുണാകരന്‍ എന്ന ഒരു ലീഡറേ ഉണ്ടായിരുന്നുള്ളു. ഇന്ന് രണ്ടാമതൊരു ലീഡര്‍ കൂടി ഉണ്ടായിരിക്കുകയാണ്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് പിണറായി. പുനലൂര്‍ ടി.ബിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ചിലര്‍ വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് യോജിക്കുന്നു. ആവശ്യപ്പെട്ടാല്‍ എസ്.എന്‍.ഡി.പിയുടെ സ്‌കൂളുകളും കോളജുകളും സര്‍ക്കാറിന് വിട്ടുകൊടുക്കും. നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്നാണ് തന്‍റെ നിലപാടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.