Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാടും തെരുവുനായ ആക്രമണം; എട്ടുപേര്‍ക്ക് പരിക്കേറ്റു
text_fieldsbookmark_border
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് പാലക്കാട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. നഗരസഭാ പ്രദേശമായ പുതുപ്പളളിത്തെരുവിലാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്. പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടി.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പുതുപ്പളളിത്തെരുവില്‍ നടക്കാനിറങ്ങിയവരും മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് മടങ്ങിയവരും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. കൈകള്‍ക്കും കാലുകള്‍ക്കുമാണ് കടിയേറ്റിരിക്കുന്നത്.
വടക്കന്തറ ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നായയുടെ ആക്രണത്തില്‍ സഹദേവന് കൈയ്യിനും കണ്ണിനും പരിക്കേറ്റു. നായ കടിക്കുന്നതിനെ വീണ് കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. കിടച്ച നായക്ക് പേയുണ്ടോയെന്ന് സംശയിക്കുന്നതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Next Story
