Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ മദ്യനയം: എൽ.ഡി.എഫ് സർക്കാർ പിന്മാറില്ലെന്ന് എക്‌സൈസ് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: എതിര്‍പ്പുകള്‍ കണ്ട് മദ്യനയം മാറ്റുന്നതില്‍ നിന്ന് എൽ.ഡി.എഫ് സർക്കാർ പിന്മാറില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സര്‍ക്കാറിന്‍റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കും. യു.ഡി.എഫ് സര്‍ക്കാറിന്‍റെ നയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ നയമെന്നും ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
മദ്യനയം രൂപീകരിക്കുന്നതിനായി വിവിധ മേഖലകളിൽ ഉളളവരുമായി സര്‍ക്കാര്‍ ചര്‍ച്ചകളും ആശയവിനിമയവും നടത്തുകയാണ്. ടൂറിസം മേഖലയിലെ പ്രതിസന്ധിയും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി യു.ഡി.എഫ് സര്‍ക്കാറിന്‍റെ മദ്യനയത്തിന് എതിരെയായിരുന്നുവെന്നും മാതൃഭൂമി ന്യൂസിനോട് ടി.പി രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
