ഡിസൈന്‍, ആര്‍ക്കിടെക് വിഭാഗം ശക്തിപ്പെടുത്തും –മന്ത്രി ജി. സുധാകരന്‍
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍, ആര്‍ക്കിടെക് വിഭാഗം ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജി. സുധാകരന്‍. നിര്‍മാണരംഗങ്ങളില്‍ പരമ്പരാഗതരീതി പിന്തുടരുന്നത് പലപ്പോഴും തിരിച്ചടിയാകുന്നു. പുതിയ ആശയങ്ങള്‍ മുന്നോട്ടുവെക്കാന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പറേഷനും (ബി.പി.സി.എല്‍) പൊതുമരാമത്ത് വകുപ്പും സംയുക്തമായി ‘ബിറ്റുമിന്‍ ആന്‍ഡ് പേവ്മെന്‍റ്സ്’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ എന്‍ജിനീയര്‍മാര്‍ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം നടപടിനേരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നിര്‍മാണം സമയബദ്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികള്‍ നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും ജോലിയെ ബാധിക്കാറുണ്ട്. ഈ അവസ്ഥ മാറണം.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈടുറ്റതാകണം. ഇതുറപ്പാക്കാനാണ് സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കുന്നത്. ഇതിന്‍െറ ആദ്യഘട്ടം ആലപ്പുഴയില്‍ തുടങ്ങാനായത് മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബി.പി.സി.എല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍.പി. നടേഖര്‍ അധ്യക്ഷനായി. തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, റബര്‍ ബോര്‍ഡ് ഡയറക്ടര്‍ എന്‍. രാജഗോപാല്‍, ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, പ്രഫ. ഡോ. എ. വീരരാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
