Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയുടെ ശരീരത്തിൽ ശസ്​ത്രക്രിയ ഉപകരണം മറന്നുവെച്ചു

text_fields
bookmark_border
യുവതിയുടെ ശരീരത്തിൽ ശസ്​ത്രക്രിയ ഉപകരണം മറന്നുവെച്ചു
cancel

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവ്. ഓപ്പറേഷന് ശേഷം രോഗിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്ന് വെച്ചു. സ്കാന്‍ ചെയ്തപ്പോഴാണ് ഇത് കണ്ടെത്തിയത്. മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഉപകരണം പിന്നീട്​ പുറത്തെടുത്തത്.

ഇന്നലെ രാവിലെയാണ് ഓപ്പറേഷന്‍ നടന്നത്. ഗര്‍ഭാശയ സംബന്ധമായ അസുഖത്തിനായിരുന്നു ഓപ്പറേഷന്‍. 40 മിനിട്ട് കൊണ്ട് തീരുമെന്ന് പറഞ്ഞ ഓപ്പറേഷന്‍ മണിക്കൂറുകള്‍ എടുത്താണ് പൂര്‍ത്തിയാക്കിയത്. ഇതോടെ ബന്ധുക്കള്‍ പരിഭ്രാന്തരായി.

തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്താണ് പ്രശ്നമെന്ന് തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശസ്ത്രക്രിയ ഉപകരണം ശരീരത്തില്‍ മറന്നുവെച്ചെന്ന കാര്യം മനസ്സിലായത്. സംഭവത്തിൽ കുറ്റക്കാരെന്ന്​ കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ​കെ.കെ ശൈലജ പറഞ്ഞു. ​

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story