Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുമേഖലാ ജീവനക്കാര്‍ക്ക് ബോണസ് നല്കാൻ മന്ത്രിസഭാ തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2015-16 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗരേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സാംസ്ക്കാരിക വകുപ്പിനു കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള കമീഷന് ശിപാർശ ബാധകമാക്കാനും യോഗം തീരുമാനിച്ചു.
എ. ഷാജഹാന് ഐ.എ.എസിന് റൂറല്‍ ഡെവലെപ്മെന്റ് കമീഷണറുടെ അധിക ചുമതല നല്‍കും. പുതിയ ട്രാന്‍സ്പോര്‍ട്ട് കമീഷണറായി എ.ഡി.ജി.പി. അനന്തകൃഷ്ണനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
Next Story
