Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനേജ്മെന്‍റ്...

മാനേജ്മെന്‍റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ പ്രവേശം നടപ്പാക്കിയേക്കും

text_fields
bookmark_border
മാനേജ്മെന്‍റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ പ്രവേശം നടപ്പാക്കിയേക്കും
cancel

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍, ബി.ഡി.എസ് കോഴ്സുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തണമെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയേക്കും. കേന്ദ്രനിര്‍ദേശം കണക്കിലെടുത്ത് നീറ്റ് റാങ്ക് അടിസ്ഥാനമാക്കി സര്‍ക്കാര്‍ തന്നെ പ്രവേശം നടത്തിയാല്‍ മതിയെന്ന് വ്യാഴാഴ്ച ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയിലത്തെുകയായിരുന്നു. പ്രവേശപരീക്ഷാ കമീഷണര്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് നല്‍കുന്ന രീതിയായിരിക്കും അവലംബിക്കുക. 

  മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആവുന്നതോടെ ഫീസ് ഉയര്‍ത്തിനല്‍കണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചേക്കും. പ്രവേശത്തിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്നും ഫീസ് ഉയര്‍ത്തി നല്‍കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍ വെള്ളിയാഴ്ച ആരോഗ്യമന്ത്രിയെ കാണുന്നുണ്ട്. വൈകീട്ട് നാലിനാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാട് മന്ത്രി അറിയിക്കും. ഇതിന് മുന്നോടിയായി അസോസിയേഷന്‍ ഭാരവാഹികള്‍ പ്രത്യേകയോഗവും ചേരും.

പ്രവേശനടപടികള്‍ക്കുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ നിര്‍ദേശം അവഗണിക്കാനാവില്ളെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.  നീറ്റ് റാങ്ക് ലിസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ സ്വാശ്രയ കോളജുകളിലും കല്‍പിത സര്‍വകലാശാലകളിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇത് നടപ്പാക്കാന്‍ ജയിംസ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. മെഡിക്കല്‍ കോളജുകളുടെ നടത്തിപ്പ് ചെലവിന് ആനുപാതികമായി ഫീസ് നിര്‍ണയിക്കണമെന്നാണ് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്നത്. വരവുചെലവ് കണക്ക് ജയിംസ് കമ്മിറ്റിക്ക് സമര്‍പ്പിച്ച് അവരെക്കൊണ്ട് ഫീസ് നിര്‍ണയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഉയര്‍ന്ന ഒറ്റ ഫീസ് വേണമെന്നാണ് മാനേജ്മെന്‍റുകളുടെ മറ്റൊരാവശ്യം. 15 ലക്ഷം വരെയാണ് വാര്‍ഷിക ഫീസ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഫീസ് എത്ര ശതമാനം ഉയര്‍ത്തണമെന്ന കാര്യത്തില്‍ ഇനിയും ധാരണയിലത്തെിയിട്ടില്ല. കഴിഞ്ഞവര്‍ഷം തന്നെ ഇക്കൊല്ലത്തേക്ക് കരാര്‍ ഒപ്പിട്ട ക്രിസ്ത്യന്‍ മാനേജ്മെന്‍റ് ഇക്കൊല്ലം 4.40 ലക്ഷമാണ് വാര്‍ഷിക ഫീസ് നിശ്ചയിച്ചിട്ടുള്ളത്.  ഇവിടെ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളിലേക്ക് ഏകീകൃത ഫീസ് ഘടനയാണ് നിലവിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet
Next Story