കാലവര്‍ഷം കനിഞ്ഞില്ല, കണ്ണീരോടെ കര്‍ഷകര്‍
text_fieldsകോഴിക്കോട്: വീണ്ടുമൊരു കര്‍ഷകദിനം കൂടി വിരുന്നത്തെുമ്പോള്‍ കര്‍ഷകരുടെ ഹൃദയങ്ങളില്‍ കണ്ണീര്‍മഴ പെയ്യിച്ച് കാലവര്‍ഷത്തിന്‍െറ ക്രൂരത. സംസ്ഥാനത്ത് ലഭ്യമാവേണ്ട മഴയുടെ 27 ശതമാനം കുറവ് മഴയാണ് ഈ വര്‍ഷം ഇതുവരെ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍െറ കണക്കുപ്രകാരം ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 10 വരെ ലഭിക്കേണ്ടിയിരുന്ന മഴ 1536 മില്ലി മീറ്റര്‍ ആണ്. എന്നാല്‍, ലഭ്യമായത് 1120 മില്ലിലിറ്ററും.
കേരളത്തിലെ പ്രധാന കൃഷിക്കാലമായ മുണ്ടകന്‍ കൃഷിയെയാണ് (ഒന്നാംവിള) മഴയുടെ കുറവ് ഗണ്യമായി ബാധിച്ചിട്ടുള്ളത്.
ചിങ്ങമാസത്തിന്‍െറ തുടക്കത്തില്‍ നിലമൊരുക്കേണ്ട മുണ്ടകന്‍ കൃഷിക്ക് വെള്ളം കുറവായതിനാല്‍ നിലമുഴുതു മറിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. വിളവെടുപ്പുകാലമായ ഓണത്തിന്‍െറ വരവറിയിച്ചുകൊണ്ടാണ് കര്‍ഷകദിനം ആചരിക്കുന്നത്. ചിങ്ങം തുടങ്ങി കുറച്ചുനാള്‍ കഴിയുമ്പോഴാണ് വിളവെടുപ്പിനൊരുങ്ങുക. നെല്‍ക്കതിരുകള്‍ വിളവെടുപ്പിനൊരുങ്ങുന്ന കാലമാണിത്. എന്നാല്‍, മഴയുടെ കുറവ് നെല്‍ക്കതിരുകള്‍ പാകമാവുന്നതിനെയും ബാധിക്കുന്നുണ്ട്.
മഴയില്ളെങ്കില്‍ കതിരുകളെല്ലാം പതിരുകളാവുമെന്നാണ് കര്‍ഷകരുടെ ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍ പുന്നെല്ലരി വിളവെടുത്ത് ഓണമുണ്ണാന്‍ കാത്തിരിക്കുന്ന മലയാളിക്ക് നിരാശനാവേണ്ടി വരും.മണ്‍സൂണ്‍ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാറുണ്ട്. ഇത് കനത്ത മഴക്ക് സഹായകരമായിരുന്നു. എന്നാല്‍, ഇക്കുറി ഇത് കുറവാണ്. വടക്കുനിന്നു രൂപപ്പെടുന്നവ കേരളത്തിന്‍െ വടക്കന്‍ തീരങ്ങളില്‍ വന്ന് ദുര്‍ബലപ്പെടുകയും ചെയ്യുന്നു.
ഇതും മഴകുറയാന്‍ കാരണമായി. കൂടാതെ, കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പോലുള്ള പ്രതിഭാസങ്ങളുമാണ് ഇത്തവണ മഴകുറയാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. നെല്‍കര്‍ഷകരോടൊപ്പം മഴയുടെ ലഭ്യതക്കുറവ് പച്ചക്കറി കര്‍ഷകരെയും സാരമായി ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
