Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി തോമസ് ഐസക്കിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗം മരിച്ചനിലയില്‍

text_fields
bookmark_border
മന്ത്രി തോമസ് ഐസക്കിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗം മരിച്ചനിലയില്‍
cancel
camera_alt????. ??.?. ????

പൊന്‍കുന്നം: ധനമന്ത്രി തോമസ് ഐസക്കിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗം പനമറ്റം മാടപ്പള്ളിക്കുന്നേല്‍ (മാപ്പിളപ്പറമ്പില്‍) അഡ്വ. എം. എ. അനസിനെ (40) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്തെി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പനമറ്റത്തെ വീട്ടില്‍ മൃതദേഹം കണ്ടത്തെിയത്. കാഞ്ഞിരപ്പള്ളിയില്‍ അഭിഭാഷകനായിരുന്ന അനസ് ഈ മന്ത്രിസഭക്കു പുറമെ കഴിഞ്ഞ ഇടതു മന്ത്രിസഭാ കാലയളവിലും ധനമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്നു. പിന്നീടു മനുഷ്യാവകാശ കമീഷനിലും ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ കൂരാലിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനുവെച്ചു. ഭാര്യ: അബിത (ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍). മകന്‍: ഇഷാന്‍. മാതാവ്: സുബൈദ.

വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മന്‍മോഹന്‍, ഡോ. എന്‍. ജയരാജ് എം.എല്‍.എ, മനുഷ്യാവകാശ കമീഷന്‍ മുന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ്. എന്‍. നടരാജന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.ബി. ബിനു, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍, സംസ്ഥാന യൂത്ത് കമീഷന്‍ അംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story