രാജ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കട്ടെ –ഗവര്‍ണര്‍
text_fieldsതിരുവനന്തപുരം: 70ാം സ്വാതന്ത്ര്യ വാര്‍ഷികദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ആശംസ നേര്‍ന്നു. ജനാധിപത്യത്തിന്‍െറ ഉദാത്ത പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ ത്യാഗത്തെ നന്ദിയോടെ സ്മരിക്കാനുമുള്ള സന്ദര്‍ഭമാണിതെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
ഏഴു ദശകംകൊണ്ട് നാടിനെ ലോകത്തെ ഏറ്റവും വേഗം വികസിക്കുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റിയെടുത്ത ജനതയുടെ ആന്തരികശക്തിയുടെയും ഒരുമയുടെയും വിജയമാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ കൊണ്ടാടുന്നത്. രാജ്യം കൈവരിച്ച ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാമൂഹിക നേട്ടങ്ങളില്‍ അഭിമാനിക്കുന്നതോടൊപ്പം എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വികസനത്തിനും സാമൂഹിക നീതിക്കുമായുള്ള സര്‍ക്കാറുകളുടെ യത്നങ്ങള്‍ക്ക് പങ്കാളിത്തവും പിന്തുണയും നല്‍കുകയും ചെയ്ത് യഥാര്‍ഥ സ്വാതന്ത്ര്യത്തിന്‍െറ സത്ത എല്ലാവരിലുമത്തെിക്കണം. രാജ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
