Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയില്‍ വീണ്ടും നിശാപാര്‍ട്ടിക്കിടെ കഞ്ചാവ് പിടികൂടി
text_fieldsbookmark_border
കൊച്ചി: റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ 20ഗ്രാം കഞ്ചാവ് പിടികൂടി. നഗരത്തിനടുത്ത് താന്തോന്നിതുരുത്തിനോട് ചേര്‍ന്ന ഐലന്‍ഡ് ഡി കൊച്ചി എന്ന നിശാക്ളബിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്. ഇവിടെ കഞ്ചാവുമായത്തെിയ ഡി.ജെ(ഡിസ്കോ ജോക്കി) തിരുവനന്തപുരം ശാസ്തമംഗലം ചാലുവിളക്കത്ത് വീട്ടില്‍ ഇവാന് ജോണാണ് (26) പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ആറിനാണ് ‘മണ്‍സൂണ്‍ നൈറ്റ് 2’ എന്ന പേരില്‍ നിശാപാര്‍ട്ടി ആരംഭിച്ചത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ഓളം പേരാണ് പാര്ട്ടിക്കത്തെിയിരുന്നത്. ഹാളിനോട് ചേര്‍ന്ന കിടപ്പുമുറികളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവാന് ജോണിന്‍െറ ബാഗില്‍നിന്ന് കഞ്ചാവ് ലഭിച്ചത്. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസും മുളവുകാട് പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ഒറ്റപ്പെട്ട ദ്വീപിലെ ഹോട്ടല്‍ പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. റോഡ് മാര്‍ഗം എത്താന്‍ കഴിയാത്ത ഇവിടേക്ക് ഹോട്ടല്‍ ഉടമസ്ഥരുടെ ബോട്ടില്‍ സന്ദര്‍ശകരെ മാത്രമാണ് എത്തിച്ചിരുന്നത്. ഇന്റര്‍നെറ്റിലൂടെയും വാട്ട്സ്ആപ്പിലൂടെയുമായിരുന്നു ഇവര്‍ നിശാപാര്‍ട്ടിക്ക് പ്രചാരണം നടത്തിയിരുന്നത്.ഷാഡോ എസ്.ഐ ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ 50 ഓളം പൊലീസുകാരാണ് റെയ്ഡില്‍ പങ്കെടുത്തത്്.

Next Story