Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2016 5:10 AM IST Updated On
date_range 15 Aug 2016 5:10 AM ISTവിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതി പൊലീസില്‍ കീഴടങ്ങി
text_fieldsbookmark_border
മാനന്തവാടി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. തൊട്ടില്‍പ്പാലം പൂതംപാറ ചൂരണി സ്വദേശി മതിലകത്ത് മെല്‍വിന്‍ ജോസഫ് (24) ആണ് ആസിഡ് ഒഴിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശിനി തൊമ്പിക്കാട്ട് ഷാജിയുടെ മകള്‍ നിമ്മി (30)യുടെ നേരെയാണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ നിമ്മിയെയും തടയുന്നതിനിടെ പൊള്ളലേറ്റ പിതാവ് ഷാജി, മാതാവ് മേരി എന്നിവരെയും ആദ്യം മാനന്തവാടി ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വാഹന മെക്കാനിക്കായ മെല്‍വിന്‍ പൂതംപാറയില്‍നിന്ന് വാങ്ങിയ ആസിഡുമായി വീട്ടിലത്തെി അടുക്കളയില്‍ നില്‍ക്കുകയായിരുന്ന നിമ്മിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. ഇത് മാതാപിതാക്കള്‍ തടയുന്നതിനിടെ ആസിഡ് തെറിച്ച് മെല്‍വിനും ചെറുതായി പൊള്ളലേറ്റിട്ടുണ്ട്. ഭര്‍ത്താവുപേക്ഷിച്ച യുവതിയുമായി രണ്ട് വര്‍ഷത്തോളമായി മെല്‍വിന്‍ പ്രണയത്തിലായിരുന്നു.
പലപ്പോഴായി തന്നില്‍ നിന്ന് നല്ളൊരു തുക നിമ്മിയും കുടുംബാംഗങ്ങളും കൈവശപ്പെടുത്തിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. താന്‍ ഗള്‍ഫില്‍ ജോലി ചെയ്തപ്പോഴുള്ള സമ്പാദ്യവും ഇവര്‍ കൈക്കലാക്കി. വിവാഹത്തിനോ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനോ ഇവര്‍ തയാറായില്ല. ഇതിലുള്ള പ്രതികാരം തീര്‍ക്കാനായിരുന്നു മുഖത്ത് ആസിഡ് ഒഴിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന ബത്തേരി സി.ഐ ഡി. സുനിലാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ വെള്ളമുണ്ട സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story