Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാദാപുരം കൊലപാതകം: വരമ്പത്തു കൂലി നടപ്പാക്കിയതിന് തെളിവ് – ഉമ്മൻചാണ്ടി
text_fieldsbookmark_border
കൊല്ലം: പാടത്തു പണിയെടുത്താല്‍ വരമ്പത്തു കൂലിയെന്ന നേതാവിെൻറ വാക്കു പ്രവര്‍ത്തകര്‍ നടപ്പാക്കുന്നതിെൻറ തെളിവാണ് നാദാപുരത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകൻ അസ്ലിമിെൻറ കൊലപാതകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് കേരളത്തിെൻറ സമാധാന അന്തരീക്ഷം തകർക്കും. പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീല്‍പോകാതെ നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉയിർത്തെഴുന്നേൽപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
_20.jpg)