ഇന്ത്യയില്‍ നിശ്ശബ്ദ അടിയന്തരാവസ്ഥ –റാന അയ്യൂബ്
text_fieldsകോഴിക്കോട്: ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഇപ്പോള്‍ നിശ്ശബ്ദ അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റാന അയ്യൂബ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൗനം ആശങ്കപ്പെടുത്തുന്നതാണ്. ഭരണകൂടത്തിന്‍െറ ഒൗദ്യോഗിക ഭാഷകള്‍ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം മാധ്യമങ്ങള്‍ മറന്നുപോവുകയാണ്. ഭരണഘടനാ മൂല്യങ്ങളെ ഒന്നൊന്നായി തകര്‍ക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തിനുമേലുള്ള ഭരണകൂടത്തിന്‍െറ അമിതാധികാരത്തെ നിയന്ത്രിക്കാനുള്ള ശേഷി മാധ്യമങ്ങള്‍ക്കാണെങ്കിലും മാധ്യമങ്ങളത് ബോധപൂര്‍വം വിസ്മരിക്കുകയാണ്.
മാധ്യമങ്ങള്‍ പുലര്‍ത്തിയ നിസ്സംഗതയാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഒളികാമറ പ്രയോഗം നടത്താന്‍ താന്‍ നിര്‍ബന്ധിതയായത്. ഗുജറാത്ത് വംശഹത്യയെയും വ്യാജ ഏറ്റുമുട്ടലുകളെയും കുറിച്ച് നേരിട്ട് കിട്ടിയ വിവരങ്ങള്‍ എത്രയോ ഭയാനകമായിരുന്നു. 2001 മുതല്‍ 2010 വരെ ഗുജറാത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രതിസ്ഥാനത്തുനിര്‍ത്തുന്ന വിവരങ്ങളായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍, ഈ അന്വേഷണാത്മക റിപ്പോര്‍ട്ടിനെ എല്ലുറപ്പോടെ ഏറ്റെടുക്കാന്‍ ഇന്ത്യയിലെ ഒരു മാധ്യമ സ്ഥാപനത്തിനും കഴിഞ്ഞില്ല. തന്‍െറ റിപ്പോര്‍ട്ടിന് നിലവാരമില്ളെന്ന് പലരും ആക്ഷേപിച്ചു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും അതിന് ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും തെളിവുകള്‍ ഹാജരാക്കാന്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
