Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നലത്തേത് മുഖ്യമന്ത്രിയുടെ രണ്ടാം വാര്‍ത്താസമ്മേളനം
text_fieldsbookmark_border
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനം വിളിച്ചത് ഇത് രണ്ടാംപ്രാവശ്യം. അധികാരമേറ്റ ഉടന്‍ നടത്തിയ വാര്ത്താസമ്മേളനശേഷം പിണറായി വിജയന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടിരുന്നില്ല. എന്നാല്‍ ഓണക്കാലത്തെ ഒരുക്കങ്ങളും വിലക്കയറ്റം തടയാനുള്ള നടപടികളും വിശദീകരിക്കാനാണ് ബുധനാഴ്ച രണ്ടാമത്തെ വാര്‍ത്താസമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രി തയാറായത്. അടുത്ത ബുധനാഴ്ചയും വാര്‍ത്താ സമ്മേളനം ഉണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ ഉണ്ടാവില്ളെന്നും പിണറായി പറഞ്ഞു.
Next Story
