കൊച്ചി എ.ടി.എം മോഷണശ്രമം: പ്രതി കൊല്ലപ്പട്ട നിലയിൽ
text_fieldsകൊച്ചി: വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് എ.ടി.എമ്മില്‍ നിന്നും പണം മോഷ്ടിക്കാൻ ശ്രമം നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇമ്രാൻ (22) ആണ് കൊല്ലപ്പെട്ടത്. കേസിലെ കൂട്ടുപ്രതി മുഹമ്മദ് അന്‍സാറാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതികള്‍ താമസിച്ചിരുന്ന കാക്കനാട്ട് കുന്നുംപുറത്തെ ലോഡ്ജിലെത്തിയ അന്വേഷണ സംഘം ഇമ്രാന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ മൂന്നരയോടെ കസ്റ്റഡിയിലെടുത്ത അന്‍സാറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
മോഷണ ശ്രമം നടത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ എ.ടി.എമ്മിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ക്യാമറയിൽ പെയിന്‍റടിച്ച ശേഷം കവർച്ച നടത്താനാണ് പ്രതികൾ ശ്രമിച്ചത്. എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
