Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്ത്ര വ്യാപാരശാലകളിലെ...

വസ്ത്ര വ്യാപാരശാലകളിലെ ക്രമക്കേട്: വിജിലന്‍സിന്‍െറ ത്വരിതപരിശോധന

text_fields
bookmark_border
വസ്ത്ര വ്യാപാരശാലകളിലെ ക്രമക്കേട്: വിജിലന്‍സിന്‍െറ ത്വരിതപരിശോധന
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വന്‍കിട വസ്ത്രവില്‍പന സ്ഥാപനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അഞ്ചുവകുപ്പുകള്‍ക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ത്വരിത പരിശോധന. ജൂലൈ 25ന് മൂന്ന് ജില്ലകളിലെ ഒമ്പതു വസ്ത്രവ്യാപാര ശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കെട്ടിട നിര്‍മാണം മുതല്‍ തൊഴില്‍ നിയമപാലനം വരെ കാര്യങ്ങളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വസ്ത്രശാലകള്‍ക്ക് വിവിധ അനുമതികള്‍ നല്‍കുന്നതിലും ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ്, തൊഴില്‍, തദ്ദേശഭരണം, ആരോഗ്യം, സാമൂഹിക നീതി എന്നീ വകുപ്പുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നും വിജിലന്‍സ് കരുതുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പുകള്‍ കേന്ദ്രീകരിച്ച അന്വേഷണം നടത്താന്‍  ഉത്തരവിട്ടത്.

ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ്  വസ്ത്രശാലകളില്‍ മിന്നല്‍പരിശോധന നടത്തിയത്. അടിസ്ഥാനസൗകര്യങ്ങളിലില്ലാത്തതിനാലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടാത്തതിനാലും വസ്ത്രശാലകളിലെ സ്ത്രീകള്‍ വെരിക്കോസ് വെയിന്‍, മൂത്രാശയ അണുബാധ, സന്ധിതേയ്മാനം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നെന്ന് മനുഷ്യാവകാശ കമീഷന്‍ വിലയിരുത്തിയിരുന്നു. മിക്കയിടങ്ങളിലും ജീവനക്കാര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങള്‍ ലഭ്യമല്ല. ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേര നല്‍കണമെന്നാണ് ചട്ടം. എന്നാലിതുപാലിക്കാറില്ല.
കസേര നല്‍കിയാലും ഇരിക്കാന്‍ അനുവദിക്കില്ല. ശൗചാലയങ്ങളില്‍ പോകണമെങ്കില്‍ സൂപ്പര്‍വൈസറുടെ അനുമതി വേണം. മേലുദ്യോഗസ്ഥനോട് അനുമതി തേടാന്‍ മടിച്ച് സ്ത്രീകള്‍ ഇതുചെയ്യാറില്ളെന്നും മനുഷ്യാവകാശ കമീഷന് പരാതി ലഭിച്ചിരുന്നു. തൊഴില്‍ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാടേ അട്ടിമറിച്ച് പ്രവര്‍ത്തിക്കുന്ന വസ്ത്രശാലകള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഒത്താശ ലഭിക്കുന്നുണ്ടെന്നും കമീഷന്‍ വിലയിരുത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് കമീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് മാസങ്ങളായിട്ടും നടപടി കൈക്കൊണ്ടിരുന്നില്ല. രാഷ്ട്രീയ ഇടപെടലായിരുന്നു പ്രശ്നകാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian textiles
Next Story