Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിയുമായി ചർച്ച നടത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മാണിയുമായി ചർച്ച നടത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: യു.ഡി.എഫ് വിട്ടതിനെ കുറിച്ച് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുമായി ചർച്ച നടത്തുമെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചരൽക്കുന്ന് ക്യാമ്പിന് ശേഷം വിഷയം സംസാരിക്കാമെന്നാണ് മാണി പറഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ബന്ധം മാണി വിഭാഗം അവസാനിപ്പിട്ടില്ല. അതിനാൽ രൂക്ഷമായ പ്രതികരണം നടത്തേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സ്വതന്ത്ര ചിന്താഗതിയുള്ള പാർട്ടിയാണ് മുസ് ലിം ലീഗ്. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കാനുള്ള തീരുമാനത്തെ കുറിച്ച് ലീഗിന് അറിയേണ്ടതുണ്ട്. വ്യത്യസ്ത നിലപാടുമായി മുന്നോട്ടു പോകാൻ മാണി വിഭാഗം തീരുമാനിച്ചാൽ അതിനെ രാഷ്ട്രീയമായി എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story