Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിയുടെ നിലപാട്​...

മാണിയുടെ നിലപാട്​ അപഹാസ്യം –പി.പി തങ്കച്ചൻ

text_fields
bookmark_border
മാണിയുടെ നിലപാട്​ അപഹാസ്യം –പി.പി തങ്കച്ചൻ
cancel

കോട്ടയം: മുന്നണി വിടാനുള്ള കേരള കോൺഗ്രസി​െൻറയും മാണിയുടേയും തീരുമാനം അപഹാസ്യമാ​െണന്ന്​ യു.ഡി.എഫ്​ കൺവീനർ പി.പി തങ്കച്ചൻ. മുന്നണിയിൽ നിന്ന്​ പുറത്ത്​ പോയ മാണി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം വ്യക്​തമാക്കി. കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനാണ്​ മാണിയുടെ ശ്രമം. അത്​ വിലപോവില്ല. മാണിയുടെ ഇൗ തീരുമാനം വിജയിക്കില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്​ നല്ല കാലമാണ്​ വരാൻ പോകുന്നുവെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. മാണി മുന്നണി വിട്ട്​ പോയാൽ കോൺ​ഗ്രസിന്​ ഒന്നും സംഭവിക്കില്ല. പഞ്ചായത്തുകളിൽ ഇനി മാണിയുടെ പിന്തുണ വേണ്ടെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാണിയെ സംരക്ഷിച്ചത്​ കൊണ്ടാണ്​ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏൽക്കേണ്ടി വന്നതെന്ന്​ വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniUDFkerala congressPP thankachan
Next Story