Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാർകോഴ കേസിൽ കെ.എം മാണി കുറ്റക്കാരൻ തന്നെയെന്ന് കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ.എം മാണിക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. മാണി തെറ്റുകാരൻ തന്നെയാണെന്നാണ് ബി.ജെ.പിയുടെ നിലപാട്. കേരള കോൺഗ്രസിെൻറ പല നിലപാടുകളോടും വിയോജിപ്പുണ്ട്. കേരള കോൺൻഗ്രസ് എം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാൽ ബി.ജെ.പി അതിെൻറ അഭിപ്രായം പറയാമെന്നും കുമ്മനം പറഞ്ഞു.
അമിത്ഷായുമായി മാണി ചർച്ച നടത്തിയതായി തനിക്ക് അറിയില്ല. ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹമത് വ്യക്തമാക്കെട്ടയെന്നും കുമ്മനം പ്രതികരിച്ചു. ഇന്ന് നടക്കുന്ന കേരള കോൺഗ്രസിെൻറ ചരൽകുന്ന് യോഗത്തിൽ കേരള കോൺഗ്രസ് എം എൻ.ഡി.എയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് കുമ്മനത്തിെൻറ പ്രതികരണം.
Next Story
