കേന്ദ്രനിലപാടില്‍ മാറ്റമില്ല; മന്ത്രി ജലീലിന്‍െറ സൗദി യാത്ര ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം/ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതോടെ മന്ത്രി കെ.ടി. ജലീലിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംഘത്തിന്‍െറ സൗദി യാത്ര താല്‍ക്കാലികമായി ഉപേക്ഷിച്ചു. നയതന്ത്ര പാസ്പോര്‍ട്ടിന് വിദേശകാര്യ മന്ത്രാലയം അനുവദിക്കേണ്ട ‘പൊളിറ്റിക്കല്‍ ക്ളിയറന്‍സാ’ണ് വ്യാഴാഴ്ച വൈകീട്ടോടെ നിഷേധിച്ചത്. അപേക്ഷ സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് കൈമാറിയിരുന്നെന്നും അവിടെനിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചതെന്നുമാണ് വിശദീകരണം.
മന്ത്രിയുടെ സന്ദര്‍ശനത്തിന് പറ്റിയ സമയമല്ല ഇതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ പ്രതിസഹന്ധിയുമായി ബന്ധപ്പെട്ട തിരക്കിലാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍. ഇതിനിടെ മന്ത്രിയുടെ കാര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല. മന്ത്രിക്ക് ജിദ്ദയിലേക്ക് പോകുന്നതിന് എത്ര കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാറല്ല, നയതന്ത്ര കാര്യാലയമാണ് അത് തീരുമാനിക്കേണ്ടത് എന്നായിരുന്നു മറുപടി. യാത്രക്ക് തെരഞ്ഞെടുത്ത സമയമാണ് പ്രശ്നം. എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും സുരക്ഷിതത്വത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
