മന്ത്രി ജലീലിെൻറ യാത്രാനുമതി: കേന്ദ്രത്തിെൻറ ഗുരുതര വീഴ്ച്ച –ചെന്നിത്തല
text_fieldsതിരുവനന്തപുരം: ശമ്പളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന് സൗദിയിലേക്ക് പോകാന് തിരുമാനിച്ച മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്പോര്ട്ട് അനുവദിക്കാത്ത കേന്ദ്രസര്ക്കാര് നടപടി ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് താന് ഉള്പ്പെടെയുള്ള മന്ത്രിമാര്ക്ക് നയതന്ത്ര പാസ്പോര്ട്ട് ലഭിച്ചിട്ടുണ്ട്.
സംസ്ഥാന മന്ത്രിമാര്ക്ക് നയതന്ത്ര പാസ്പോര്ട്ട് അനുവദിക്കുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായിട്ടും ഒരു മന്ത്രിക്ക് ഗള്ഫില് പോയി പ്രതിസന്ധിയില്പെട്ട മലയാളികളെ നേരില് കാണാന് നയതന്ത്ര പാസ്പോര്ട്ട് അനുവദിക്കാത്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്ഹവുമാണ്. കേന്ദ്ര സര്ക്കാര് നടപടി അംഗീകരിക്കാന് കഴിയില്ല. ഇക്കാര്യത്തില് കേന്ദ്ര സര്ക്കാര് തെറ്റു തിരുത്തി മന്ത്രിക്ക് അടിയന്തിരമായി നയതന്ത്ര പാസ്പോര്ട്ട് ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
