Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമപ്രവർത്തകർക്ക് മർദനം: വിമോദിനെതിരായ നടപടികൾക്ക് സ്റ്റേ

text_fields
bookmark_border
മാധ്യമപ്രവർത്തകർക്ക് മർദനം: വിമോദിനെതിരായ നടപടികൾക്ക് സ്റ്റേ
cancel

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍  പ്രവേശിക്കുന്നതില്‍നിന്ന് ബലം പ്രയോഗിച്ച് തടയുകയും ഭീഷണിപ്പെടുത്തുകയും സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍ നടപടി ഹൈകോടതി സ്റ്റേചെയ്തു.

അന്വേഷണത്തില്‍ എസ്.ഐക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനത്തെുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലെ നടപടിയാണ് ആഗസ്റ്റ് 16വരെ സ്റ്റേചെയ്തത്. തനിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വിമോദ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ജൂലൈ 30ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ വിശദീകരണം നല്‍കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിക്ക്  നിര്‍ദേശം നല്‍കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story