'കഥകളി' സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി
text_fieldsതിരുവനന്തപുരം: നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന കാരണത്താൽ പ്രദര്‍ശനാനുമതി നിഷേധിച്ച 'കഥകളി'ക്ക് സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി. 'എ' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് നല്‍കിയത്. സിനിമയിലെ വിവാദമായ അവസാന ഭാഗം ഒഴിവാക്കാതെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
സെന്‍സര്‍ ബോര്‍ഡായിരുന്നു സിനിമക്ക് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഫെഫ്ക നേരത്തെ ആരോപിച്ചിരുന്നു.
'കഥകളി' എന്ന സിനിമക്ക് കലാമൂല്യമുണ്ടെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ ആരോപണം. അംഗപരിമിതനായ സൈജോ കണ്ണാനിക്കലാണ് സിനിമ സംവിധാനം ചെയ്തത്.
സിനിമയിലെ നായകന്‍ ബിനോയ് നമ്പാല 'കഥകളി' വസ്ത്രങ്ങള്‍ പുഴക്കരയില്‍ അഴിച്ചുവെച്ച് നഗ്നായി പുഴയിലേക്ക് ഇറങ്ങിപ്പോകുന്നതാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.