ഗര്‍ഭിണിയായ യുവതിയുടെ കൊലപാതകം: പ്രതി പൊലീസ് കസ്റ്റഡിയില്‍
text_fieldsകോട്ടയം: അതിരമ്പുഴയിലെ റബര്‍ തോട്ടത്തില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. അതിരമ്പുഴ അമ്മഞ്ചേരിയില്‍ കന്നുകുളം വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിനു സമീപം വാടകക്കു താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി മാമ്മൂട്ടില്‍ യൂസഫാണ് (43) കസ്റ്റഡിയിലെന്നാണു സൂചന. ഇയാളുടെ രണ്ടു സുഹൃത്തുകളും പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
യൂസഫിന്‍െറ സമീപവാസിയായ അമ്മഞ്ചേരി സ്വദേശിനി അശ്വതിയാണ് (21) കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അനൗദ്യോഗികമായി നല്‍കുന്ന വിവരം. അവിഹിതഗര്‍ഭത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മുണ്ടക്കയത്തെ ബന്ധുവീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍, പൊലീസ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതിരമ്പുഴ-ഒറ്റക്കപ്പലുമാവ്-അമ്മഞ്ചേരി റോഡരികിലെ റബര്‍ തോട്ടത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊളിത്തീന്‍ കവറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗര്‍ഭിണിയുടെ മൃതദേഹം കണ്ടത്തെിയത്. മൂന്നു വര്‍ഷമായി അമ്മഞ്ചേരിയില്‍ വാടകക്കു താമസിക്കുന്ന യൂസഫ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്, ഡ്രൈവര്‍ ജോലികള്‍ ചെയ്യുന്നയാളാണ്. ഇയാളുടെ ഭാര്യ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. അയല്‍വാസിയായ അശ്വതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നുവത്രേ. ഇതിനിടെ അശ്വതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ പണം നല്‍കിയെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന്, പലയിടത്തായി യുവതിയെ ഇയാള്‍ മാറ്റിപാര്‍പ്പിച്ചു. ജോലിക്കു പോകുന്നതായാണ് യുവതി വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. എട്ടു മാസം മുമ്പാണ് യുവതി വീട്ടില്‍നിന്ന് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യം കോഴഞ്ചേരിയില്‍ ഒരു ബന്ധുവീട്ടിലാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്ന് യുവതി ബന്ധുക്കളോടു പറയാതെ മുങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ആറന്മുള അടക്കം വിവിധ സ്ഥലങ്ങളില്‍ യൂസഫ് മുന്‍കൈയെടുത്ത് യുവതിയെ താമസിപ്പിച്ചു. എന്നാല്‍, കഴിഞ്ഞ മാസം ഇവര്‍ യൂസഫിന്‍െറ വീട്ടില്‍ തിരിച്ചത്തെി. ഗര്‍ഭാവസ്ഥയുടെ ബുദ്ധിമുട്ടുകളുമായി എത്തിയ ഇവര്‍ ഇനി മറ്റൊരിടത്തും താമസിക്കില്ളെന്ന് അറിയിക്കുകയായിരുന്നത്രേ. ഇതേച്ചൊല്ലി ബഹളം ഉണ്ടായതോടെ യൂസഫ് സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ തയാറായി. തുടര്‍ന്ന് ഒരു മാസത്തോളം വീട്ടില്‍നിന്ന് പുറത്തിറക്കിയിരുന്നില്ല. ഇതിനിടെ, കഴിഞ്ഞ 31ന് രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പിന്നോട്ടു പിടിച്ചു തള്ളിയപ്പോള്‍ തല ഭിത്തിയിലിടിച്ചു യുവതി മരിക്കുകയുമായിരുന്നു. പിന്നീട്, രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം വിജനമായ റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതിയെ വലയിലാക്കിയത് പൊലീസെടുത്ത മുന്‍കരുതല്‍
കോട്ടയം: പെരുമ്പാവൂര്‍ ജിഷ വധക്കേസിലുണ്ടായ നാണക്കേടുകളും വീഴ്ചകളും ആവര്‍ത്തിക്കാതിരിക്കാന്‍ അതിരമ്പുഴ കൊലപാതകത്തില്‍ ജില്ലാ പൊലീസെടുത്ത മുന്‍കരുതലാണ് പ്രതിയെ ദിവസങ്ങള്‍ക്കകം വലയിലാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഐക്കരക്കുന്നേല്‍ ജങ്ഷനു സമീപം റബര്‍ തോട്ടത്തില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞതു മുതല്‍ നൂറുകണക്കിനാളുകള്‍ ഒഴുകിയത്തെിയെങ്കിലും ആരെയും പരിസരത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ജനങ്ങളും വാഹനങ്ങളും കടക്കാതെ റോഡും അടച്ചുകെട്ടി. മധ്യമേഖലാ ഐ.ജി എസ്. ശ്രീജിത്, ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍, ഡിവൈ.എസ്.പിമാരായ വി. അജിത്, മുഹമ്മദ് കബീര്‍ റാവുത്തര്‍, ഗിരീഷ് പി. സാരഥി എന്നിവരടക്കമുള്ള ഉന്നതര്‍ നേരിട്ടത്തെിയായിരുന്നു അന്വേഷണം. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തത്തെി തെളിവ് ശേഖരിച്ചിരുന്നു. രാവിലെ അഞ്ചോടെ റബര്‍ വെട്ടാനത്തെിയ മാര്‍ത്താണ്ഡം ചിറ്റാര്‍ സ്വദേശി വലിയവിളയില്‍ ആര്‍.കുമാറാണ് (39) മൃതദേഹം ആദ്യം കണ്ടത്. വയലറ്റ് നിറത്തിലുള്ള നൈറ്റിയാണ് യുവതി ധരിച്ചിരുന്നത്. സി.ഐമാരായ നിര്‍മല്‍ ബോസ്, സി.സി. മാര്‍ട്ടിന്‍, എസ്.ഐമാരായ അനൂപ് ജോസ്, എം.ജെ. അരുണ്‍, മനോജ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കൊല്ലപ്പെട്ടതാരെന്ന് കണ്ടത്തൊന്‍ ആശാ വര്‍ക്കര്‍മാരുടെ സഹായവും തേടി
കോട്ടയം: കൊല്ലപ്പെട്ടതാരെന്ന് കണ്ടത്തൊന്‍ ആശാ വര്‍ക്കര്‍മാരുടെ സഹായം തേടിയെന്ന പുതുമയും അതിരമ്പുഴ കൊലപാതക കേസിന്‍െറ അന്വേഷണത്തില്‍ ഇടംപിടിക്കും. കൊല്ലപ്പെട്ടത് പൂര്‍ണഗര്‍ഭിണിയായതിനാല്‍ യുവതിയെ സഹായിച്ച ഒരു ആശാ വര്‍ക്കര്‍ സംസ്ഥാനത്തിന്‍െറ ഏതെങ്കിലും കോണിലുണ്ടാകുമെന്ന ഉറപ്പിലാണ് പൊലീസിന്‍െറ നടപടി. കോട്ടയം, ഇടുക്കി ജില്ലകളിലുള്ള മുഴുവന്‍ ആശാ വര്‍ക്കര്‍മാരില്‍നിന്ന് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ഗര്‍ഭിണികളുടെ കണക്കെടുപ്പ് നടത്താന്‍ തുടങ്ങിയിരുന്നു. ഈ ജില്ലകളില്‍നിന്നുള്ള കണക്കെടുപ്പ് പൂര്‍ത്തിയായിട്ടും യുവതിയെ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലുമുള്ള ആശാ വര്‍ക്കര്‍മാരുടെ സേവനം അന്വേഷണത്തിനായി ഉപയോഗിക്കാനായിരുന്നു പദ്ധതി.
മരണപ്പെട്ട യുവതി ഏതെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുകയോ ആശാ വര്‍ക്കര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതുവഴി വിവരം കണ്ടത്തൊന്‍ കഴിയുമെന്നായിരുന്നു നിഗമനം. ഓരോ പഞ്ചായത്തിലും മുഴുവന്‍ വാര്‍ഡുകളിലും ആശാ വര്‍ക്കര്‍മാരുണ്ട്. 200 വീടിന് ഒരു ആശാ വര്‍ക്കര്‍ എന്നാണ് ശരാശരി കണക്ക്. ഇവര്‍ വീടുകള്‍ കയറി ഗര്‍ഭിണികളുടെയും രോഗബാധിതരുടെയും കണക്കെടുക്കുന്ന രീതിയുണ്ട്. അതിനാല്‍ ഈ ജില്ലകളിലെ ഏതൊക്കെ വാര്‍ഡുകളില്‍ എത്ര ഗര്‍ഭിണിമാരുണ്ടെന്ന കണക്ക് ആശാ വര്‍ക്കര്‍മാര്‍ക്ക് അറിയാന്‍ കഴിയുമെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടിയിരുന്നത്.
ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനും കേസ്
കോട്ടയം: അതിരമ്പുഴയില്‍ യുവതിയെ കൊന്ന് ചാക്കില്‍കെട്ടിയ സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനും കേസുണ്ടാകും. യുവതിയെ കൊന്നതിനു പുറമെയാണ് ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനു പ്രത്യേക വകുപ്പ് കൂടി ചേര്‍ക്കുന്നത്. 10 വര്‍ഷം തടവ് കിട്ടാവുന്ന കേസാണിത്. യുവതി കൊല്ലപ്പെട്ട് മിനിറ്റുകള്‍ക്കകം ശ്വാസം കിട്ടാതെ ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ശിശുവിന്‍െറ മൃതദേഹവും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. ശിശുവിന്‍േറത് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ സമയത്ത് ഗര്‍ഭപാത്രത്തിന് ക്ഷതമേറ്റിട്ടില്ളെന്നും കണ്ടത്തെിയിട്ടുണ്ട്. യുവതിയുടെ മൃതദേഹത്തിനൊപ്പം ശിശുവിന്‍െറ മൃതദേഹവും മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നുണ്ട്. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡി.എന്‍.എ പരിശോധന നടത്തുന്നതിനാവശ്യമായ സാമ്പ്ളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.