ഷൈനമോൾ ഉൾപ്പടെ പത്ത് കലക്ടർമാർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടത്തിൽ പൊലീസിനെ പരസ്യമായി വിമർശിച്ച കലക്ടർ ഷൈനമോളെ കൊല്ലത്ത് നിന്നും മലപ്പുറത്തേക്ക് മാറ്റിയതുൾപ്പെടെ 10 ജില്ലാകലക്ടർമാക്ക് സ്ഥാനചലനം. തിരുവനന്തപുരം എസ്. വെങ്കടേശപതി, കൊല്ലം ടി.മിത്ര, പത്തനംതിട്ട ആര്‍. ഗിരിജ, ആലപ്പുഴ വീണാ മാധവന്‍, കോട്ടയം സി. എ. ലത, ഇടുക്കി ജി.ആര്‍. ഗോകുൽ, എറണാകുളം കെ. മുഹമ്മദ് വൈ. സഫീറുള്ള, തൃശ്ശൂര്‍ എ. കൗശിഗന്‍, വയനാട് ബി. എസ്. തിരുമേനി, കണ്ണൂര്‍ മിര്‍മുഹമ്മദ് അലി, കാസര്‍ഗോഡ് ജീവന്‍ ബാബു എന്നിങ്ങനെയാണ് മറ്റ് മാറ്റങ്ങൾ.
ബിജു പ്രഭാകർ കൃഷി ഡയറക്ടറാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ഹരികിഷോര്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡിയായി എം. ജി. രാജമാണിക്യം എന്നിവർ ചുമതലയേൽക്കും. അദ്ദേഹത്തിന് എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും. പഞ്ചായത്ത് ഡയറക്ടറായ വി. രതീശന് എം.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറുടെ അധിക ചമുതലകൂടി ഉണ്ടാകും. കേശവേന്ദ്ര കുമാറാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍. ഇദ്ദേഹത്തിന് ഫുഡ്സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി ഉണ്ടാകും.
പി. ബാലകിരണാണ് ഐ.ടി. മിഷന്‍ ഡയറക്ടര്‍, ഇ. ദേവദാസന്‍ സര്‍വ്വേ ആന്‍റ് ലാന്‍റ് റിക്കോര്‍ഡ്സ് ഡയറക്ടറാകും. ഇദ്ദേഹം രജിസ്ട്രേഷന്‍ ഐ.ജി.യുടെ ചുമതലകൂടി വഹിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
