Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമപ്രവര്‍ത്തകരുടെ നേരെ കൈയേറ്റം: സര്‍ക്കാറിന് വീഴ്ച പറ്റി –ഡോ.എം.കെ. മുനീര്‍

text_fields
bookmark_border
മാധ്യമപ്രവര്‍ത്തകരുടെ നേരെ കൈയേറ്റം: സര്‍ക്കാറിന് വീഴ്ച പറ്റി –ഡോ.എം.കെ. മുനീര്‍
cancel

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ നേരെ പൊലീസ് കൈയേറ്റമുണ്ടായ സംഭവം കൈകാര്യം ചെയ്തതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയതായി ഡോ.എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ളബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത് സമ്മര്‍ദത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുനീര്‍ പറഞ്ഞു.

സംസ്ഥാനം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളുമായി അകലാന്‍ ഇത് കാരണമാകും. ഇപ്പോള്‍ ജുഡീഷ്യറിയും മാധ്യമങ്ങളില്‍ നിന്ന് എല്ലാം മറച്ചുവെക്കുകയാണ്. എല്ലാം മറച്ചുപിടിച്ചാല്‍ ഭരണ സുതാര്യത താളം തെറ്റുമെന്നും ഭാവിയില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story