Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി ഗ്രൂപ് ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിഹരിക്കും –സുധീരന്‍

text_fields
bookmark_border
മാണി ഗ്രൂപ് ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിഹരിക്കും –സുധീരന്‍
cancel

തിരുവനന്തപുരം: യു.ഡി.എഫില്‍ മാണി ഗ്രൂപ് ഉന്നയിച്ച പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ട് പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച മാണിയുമായി ആശയവിനിമയം നടത്തും. അതിനുശേഷം ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമെടുക്കും. യു.ഡി.എഫിലെ പ്രധാനഘടകകക്ഷിയാണ് മാണി ഗ്രൂപ്. മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നം സ്വാഭാവികമാണ്.
നേരത്തേ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയില്‍ നാലിന് വൈകീട്ട് കൂടിക്കാഴ്ചക്ക് എത്തണമെന്ന് സംസ്ഥാന നേതാക്കളോട് ഹൈകമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായത് ചെയ്യുന്നതിനാണ് ചര്‍ച്ച. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ പുന$സംഘടന വേണമെന്ന് പൊതുവെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് എവിടെ മുതല്‍ വേണമെന്നത് എ.ഐ.സി.സി ആണ് തീരുമാനിക്കേണ്ടതെന്നും സുധീരന്‍ അറിയിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story