Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികൾക്ക്​...

മലയാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കും –മുഖ്യമന്ത്രി

text_fields
bookmark_border
മലയാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കും –മുഖ്യമന്ത്രി
cancel

തിരുവനന്തപുരം∙ തൊഴില്‍ നഷ്ടമായി സൗദി അറേബ്യയിൽ കഴിയുന്ന മലയാളികള്‍ക്ക്​ നാട്ടിലേക്കു മടങ്ങാനും ശമ്പള കുടിശ്ശിക ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ നോര്‍ക്ക സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.  തൊഴില്‍ രഹിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. സൗദിയിലെ ഇന്ത്യന്‍ എംബസി, മലയാളി സംഘടനകള്‍ എന്നിവരുമായി ബന്ധപ്പെട്ട്​ നടപടികള്‍ സ്വീകരിക്കുവാൻ അതാത്​ ഉദ്യോഗസ്ഥർക്ക്​ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

തൊഴിൽ ​പ്രതിസന്ധിയെ തുടർന്ന്​ സൗദി സര്‍ക്കാറി​​െൻറ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്ന സ്ഥാപനം അടച്ച്​ പൂട്ടിയതിനെ തുടർന്നാണ്​ മലയാളികൾക്ക്​ തൊഴിൽ നഷ്​ടമായത്​. ലബനന്‍ വംശജനായ സാദ് ഹരീനിയുടെ ഉടമസ്ഥതയിലുള്ളതാണ്​ സ്​ഥാപനം. 25000ൽപരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ 700ഒാളം മലയാളികൾ ഉ​ൾപ്പെടെ അയ്യായിരം ഇന്ത്യക്കാരുണ്ടെന്നാണ്​ കണക്ക്​. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) കാലാവധി അവസാനിച്ചതും സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സൊജെക്ട്സ്, ഹൈവേ, റൊഹാലി, മദീന, റിയാദ് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. അധികമാളുകൾക്കും കഴിഞ്ഞ ഏഴു മാസത്തോളമായി ശമ്പളം ലഭിച്ചി​ട്ടില്ലെന്നാണ്​ റി​പ്പോർട്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
Next Story