ഏക സിവില്‍കോഡ്: മതേതര കൂട്ടായ്മ രൂപപ്പെടണം –പ്രതിഷേധ സംഗമം
text_fieldsകോഴിക്കോട്: ഏക സിവില്‍കോഡല്ല രാജ്യത്തിന്‍െറ മുഖ്യ വിഷയമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തെ മതേതര വിശ്വാസത്തെ ആശങ്കപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിഷേധസംഗമത്തില്‍ അധ്യക്ഷത വഹിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സിവില്‍കോഡ് വിഷയത്തില്‍ ശക്തമായ മതേതര കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.
ഏക സിവില്‍കോഡിനെ കുറിച്ച് അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും വീണ്ടും ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ വിവിധ സംഘടനാ നേതാക്കളുടെ ഒത്തുചേരലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ദാരിദ്ര്യമടക്കമുള്ള വിഷയങ്ങളില്‍ പൊറുതിമുട്ടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തിരക്കിലാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്‍െറ യഥാര്‍ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുകയാണ് സര്‍ക്കാര്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡ് ഏക സംസ്കാരത്തിലേക്ക് നയിക്കുന്ന സമീപനമാണെന്നും ഇത് രാജ്യത്തെ ശിഥിലമാക്കാന്‍ ഇടവരുത്തുമെന്നും ജനങ്ങളെ അടിമകളാക്കുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഏക സിവില്‍കോഡിന്‍െറ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അഭിപ്രായപ്പെട്ടു.
ഏക സിവില്‍കോഡിനെ കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റില്ളെന്നും പക്ഷേ, ശരിയായ അഭിപ്രായങ്ങളും പഠനങ്ങളും നടത്തിയ ശേഷമേ അത് നടപ്പാക്കാന്‍ ശ്രമിക്കാവൂ എന്ന് ഫാ. ആന്‍റണി കൊഴുവനാല്‍ അഭിപ്രായപ്പെട്ടു. ഭാരതീയ സംസ്കാരം നിലനില്‍ക്കാന്‍ ഏക സിവില്‍കോഡിന്‍െറ ആവശ്യമില്ളെന്നും അങ്ങനെയെങ്കില്‍ ഉത്തരേന്ത്യയിലെ ജാതി പഞ്ചായത്തുകളെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ ആദ്യം എതിര്‍ക്കേണ്ടി വരുകയെന്നും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു.
രാജ്യത്തിന്‍െറ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ് ഏക സിവില്‍കോഡെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ സാമുദായികമായി വിഭജിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം വിഷയങ്ങള്‍ക്ക് പിന്നിലെന്ന് കെ.പി. രാമനുണ്ണി ചൂണ്ടിക്കാട്ടി. ഇതൊരു മുസ്ലിം വിഷയം മാത്രമല്ല. ഇതിനെതിരെ ഹൈന്ദവരില്‍നിന്നുതന്നെ എതിര്‍പ്പുകള്‍ വരുന്നുണ്ടെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.
പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.പി. കുഞ്ഞിക്കണ്ണന്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ.ടി. കുഞ്ഞിക്കണ്ണന്‍, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, പി. സുരേന്ദ്രന്‍, അബുല്‍ ഹൈര്‍ മൗലവി, എന്‍ജിനീയര്‍ പി. മമ്മദ്കോയ തുടങ്ങിയവരും സംസാരിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി സമാപന പ്രഭാഷണം നടത്തി. കെ.പി.എ. മജീദ് സ്വാഗതവും ഡോ. മജീദ് സ്വലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
