ചരല്‍കുന്നില്‍ തീരുമാനമുണ്ടാകുമെന്ന് കെ.എം. മാണി
text_fieldsകോട്ടയം: ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണി.
മുന്നണി മാറ്റം സംബന്ധിച്ച് ആകാംക്ഷ നിലനില്‍ക്കുന്നതിനിടെ കോട്ടയത്ത് പാര്‍ട്ടി എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും എല്ലാവരുമെന്നും ഏക അഭിപ്രായക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയത്ത് ജോസ്.കെ.മാണി എംപിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ മാസം ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ക്യാമ്പിനുള്ള വിഷയനിര്‍ണയത്തിനായാണ് എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നും മാണി പറഞ്ഞു.
ചരല്‍കുന്നില്‍ ചര്‍ച്ച ചെയ്യും –പി.ജെ. ജോസഫ്
കോട്ടയം: പാര്‍ട്ടി എല്ലാ വിഷയങ്ങളും ചരല്‍കുന്ന് ക്യാമ്പില്‍ ചര്‍ച്ചചെയ്യുമെന്ന് പി.ജെ. ജോസഫ്. പാര്‍ട്ടിയില്‍ ഒരു അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
